Today: 19 May 2024 GMT   Tell Your Friend
Advertisements
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികള്‍
Photo #1 - Europe - Otta Nottathil - Ayarkunnam_elenjikal_couples_met_pope_vatican
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാന്‍ സാധിച്ചതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞിക്കല്‍ ജോസ്~മോളി ദമ്പതികള്‍. സുഗന്ധം പ്രസരിക്കുന്ന ഏലക്കാമാല അണിഞ്ഞ് ഇവരുടെ മകന്‍ യൂറോപ്പില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നാല്‍പതംഗ വൈദികര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും മാര്‍പാപ്പ അവസരം നല്‍കി.

റോം സന്ദര്‍ശന വേളയില്‍ കഴിഞ്ഞ മാസം 24ന് രാവിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍വച്ചായിരുന്ന ആദരം. വണ്ടന്‍മേട്ടിലെ തോട്ടത്തില്‍ വിളഞ്ഞ ഏലക്കാകൊണ്ടാണ് ജോസ് മാല ഒരുക്കിയത്. അവസരം ലഭിച്ചാല്‍ ഇത് മാര്‍പാപ്പയെ അണിയാക്കാം എന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ.

യുറോപ്യന്‍ പാക്കേജ് ടൂറില്‍ പങ്കെടുത്തുവരുന്ന ജോസിനും മോളിക്കും അപ്രതീക്ഷിതമായാണ് മാല അണിയിക്കാന്‍ അവസരം ലഭിച്ചത്. എട്ടു മിനിറ്റ് മലയാളി സംഘത്തോടു മാര്‍പാപ്പ സംസാരിച്ചു. ഇവര്‍ക്കൊപ്പമുള്ള മലയാളി ടൂര്‍ സംഘം ചത്വരത്തില്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ അടുത്തുകണ്ടു.
- dated 07 May 2024


Comments:
Keywords: Europe - Otta Nottathil - Ayarkunnam_elenjikal_couples_met_pope_vatican Europe - Otta Nottathil - Ayarkunnam_elenjikal_couples_met_pope_vatican,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
geert_wilders_immigration
കുടിയേറ്റ നയം കര്‍ക്കശമാക്കാന്‍ ഡച്ച് ഭരണകൂടം Recent or Hot News
തുടര്‍ന്നു വായിക്കുക
spain_denies_authorization_for_israel_bound_ship_with_explosives
ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പെയിന്‍ അനുമതി നിഷേധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
slovakia_prime_minister_getting_better
വെടിയേറ്റ സ്ളോവാക്യന്‍ പ്രധാനമന്ത്രിയുടെ സ്ഥിതി മെച്ചപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
prime_minister_slovakia_shot_crucial
സ്ളോവാക്യന്‍ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റു ഗുരുതരാവസ്ഥയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
estonia_eases_EU_blue_card_rules
ഇയു ബ്ളൂ കാര്‍ഡ് ചട്ടങ്ങള്‍ക്ക് ഇളവുകളുമായി എസ്റേറാണിയ Recent or Hot News
തുടര്‍ന്നു വായിക്കുക
putin_removes_shoigu_from_cabinet
റഷ്യന്‍ പ്രതിരോധ മന്ത്രിയെ പുടിന്‍ പുറത്താക്കി
തുടര്‍ന്നു വായിക്കുക
eurovision_2024_swtzerland_platz_1
സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ നെമോ യൂറോവിഷന്‍ 2024 ജേതാവായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us